Friday, May 16, 2008

ഒരു പിമ്പ് വേശ്യയെ കൊല്ലുന്നതെന്തിന് ?

മൂടി തള്ളിത്തുറന്ന്
നുരഞ്ഞുപതഞ്ഞൊഴുകുന്ന ബിയര്‍
എന്നാണോ സ്‌ഖലനത്തിന്റെ
തിരശീലാരൂപകമാകുന്നത്
അന്നു മുതല്‍ക്കേ ഞാന്‍
രതിയെ വെറുക്കുകയാണ്.

അകത്ത്,
അടച്ചിട്ട വാതില്‍പ്പാളികള്‍ക്കപ്പുറത്ത്
ഉടല്‍ വ്യായാമങ്ങളുടെ ഊഷ്മളതയില്‍
നിശ്വാസങ്ങള്‍ പോലും വിയര്‍പ്പ് മുറ്റുമ്പോള്‍
പുറത്ത്,
ആളൊഴിഞ്ഞ ലോഡ്‌ജ് വരാന്തയുടെ
അരണ്ട വെളിച്ചത്തില്‍
ശീതീകരിക്കപ്പെട്ട ഒരു കുപ്പി ബിയര്‍
വാക്കുറപ്പിക്കപ്പെട്ട വേഴ്ചാസമയം
അളക്കുന്നൊരു ജലഘടികാരമാണ്.
അതിന്റെ സ്‌ഫടിക വിയര്‍പ്പാകട്ടെ
മണമേതുമില്ലാത്ത
വെറും ജലകണികകളാണ്.

കാശുവീതിക്കുമ്പോള്‍
അനുപാതം തെറ്റുന്നതോടെ
കച്ചവടക്കെറുവ് മൂര്‍ച്ഛിക്കുമ്പോഴും
“വിയര്‍പ്പിന്റെ വിലയാണ്”
എന്നു പറഞ്ഞാണ് അവള്‍
വലിയ പങ്ക് കൈപറ്റുന്നത്.

തോറ്റു കൊടുക്കാന്‍
ഞാനും തയ്യാറല്ല.
അതുകൊണ്ടാണല്ലോ
കാലിയായ, പാതി തകര്‍ന്ന
ബിയര്‍ കുപ്പിക്കകത്ത്
അവളുടെ ചുഴിയുള്ള പൊക്കിള്‍
ഏകകേന്ദ്ര അന്തര്‍വൃത്തമാകുന്നത്.

വിയര്‍പ്പാണത്രെ
അവിടെ കിടന്ന് വിയര്‍ക്കട്ടെ
ശവം!


( ഇനി ഞാനായിട്ട് കവിത എഴുതിയില്ലെന്ന് വേണ്ടാ. എന്നെ അങ്ങ് വിമര്‍ശിച്ച് മരി.)

17 comments:

Dinkan-ഡിങ്കന്‍ said...

( ഇനി ഞാനായിട്ട് കവിത എഴുതിയില്ലെന്ന് വേണ്ടാ. എന്നെ അങ്ങ് വിമര്‍ശിച്ച് മരി.)

Ziya said...

കൊല്ലണ്ട്ര ഡിങ്കാ, പേടിപ്പിച്ചു വിട്ടാല്‍ മതിയാര്‍ന്നു :)

കണ്ണൂസ്‌ said...

:)

കേരളക്കാരന്‍ said...

മറ്റു ചിലതിനേക്കാള്‍ ഇത്തരം ചിലതു എത്രയോ ഭേദം. ഓക്കാനമുണ്ടാക്കുന്നില്ലാ എന്ന ഒരു ഗുണം ഇതിനുണ്ടു താനും. നന്നായി വരട്ടെ.

കുഞ്ഞന്‍ said...

ബിയര്‍ നല്ല ഒന്നാന്തരം പാനീയമാകുന്നു എന്നു മനസ്സിലായി..വിയര്‍പ്പിന്റെ മണമില്ലല്ലൊ

കുറുമാന്‍ said...

അങ്ങനെ ലോങ്ങ് ഗ്യാപ്പിനു ശേഷം ഒരു കവിത പിറന്നു അല്ലെ?

കൊള്ളാം ഡിങ്കാ.

Latheesh Mohan said...

ശീതീകരിക്കപ്പെട്ട ഒരു കുപ്പി ബിയര്‍
വാക്കുറപ്പിക്കപ്പെട്ട വേഴ്ചാസമയം
അളക്കുന്നൊരു ജലഘടികാരമാണ്

ആണ് എന്നു പറയുന്നില്ലേ, അവിടെ നിന്നുമാണ് നിന്റെ ഹാംഗ് ഓവറുകള്‍ മാറേണ്ടത്. :)

ബിയര്‍ അടിച്ചതിന്റെയല്ല :)

asdfasdf asfdasdf said...

അവളുടെ ചുഴിയുള്ള പൊക്കിള്‍
ഏകകേന്ദ്ര അന്തര്‍വൃത്തമാകുന്നത്.

:)

Mr. K# said...

സിയ പറഞ്ഞത് കറക്ട്. പേടിപ്പിച്ചു വിട്ടാ മതിയായിരുന്നു :-(

ഗുപ്തന്‍ said...

ഡ്രിങ്കാ :))

ഈ വിവി എഡുത്ത് കള.. അല്ലേല്‍ തന്നെ കണ്ണ്കാണാന്‍ വയ്യ അന്നേരമാ

പാമരന്‍ said...

ഡിങ്കേട്ടാ.. സംഗതി അടിപൊളി :)

അനില്‍ശ്രീ... said...

സത്യമായും എനിക്കെല്ലാം മനസ്സിലായി. അതിന്റെ അര്‍ത്ഥം ഇതൊരു ആധുനിക കവിത അല്ല. അപ്പോള്‍ കവി ഒരു പഴയ കവി ആണ് എന്ന് മനസ്സിലായി. പക്ഷേ സ്‌ഖലനം, രതി, വേഴ്ച്ക എന്നൊക്കെ എഴുതിയിരിക്കുന്നതിനാല്‍ കവി ആധുനികനാവാന്‍ ശ്രമിച്ചിരിക്കുന്നു എന്നതാണ് നേര്.

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട്!
ഡിങ്കന്‍ ഭായ്
ഇങ്ങനെയാണെങ്കില്‍ ഇനിയും
ധൈര്യമായി എഴുതിക്കോളൂ

Dinkan-ഡിങ്കന്‍ said...

സിയ , കുതിരവട്ടാ പേടിപ്പിക്കുന്നത് അത്ര ശരിയായ കാര്യമല്ല. ഭയത്തില്‍ അടിമയാക്കുന്നതിലും ഭേതം അങ്ങ് കൊന്ന് കളയുകയാണ്.

കണ്ണൂസ്, ചര്‍വാകന്‍, കുഞ്ഞന്‍, കുറുമാന്‍, രഞ്ചിത്, കുട്ടന്മേനോന്‍, ഗുപ്തന്‍, പാമരന്‍ , അനില്‍ശ്രീ :)

ലെതീഷ്, എണ്ണപുരട്ടിയ മസിലുള്ള തുടയിലടിച്ചല്ല, വെറും ഒരു കുപ്പിബിയര്‍ അടിച്ച് ആണ് പാവം ജീവിക്കുന്നത് :)

Dinkan-ഡിങ്കന്‍ said...

അനില്‍ശ്രീ
സ്‌ഖലനം, രതി, വേഴ്ച്ക എന്നൊക്കെ എഴുതിയിരിക്കുന്നതിനാല്‍ കവി ആധുനികനാവാന്‍ ശ്രമിച്ചിരിക്കുന്നു എന്നതാണ് നേര്.

My God, അപ്പോള്‍ ഇനി ഈ മൂന്ന് പദങ്ങളും ഉണ്ടെങ്കില്‍ ആധുനീകന്‍ അല്ലേ?
:)
എല്ലാം പഴയത് തന്നെ , പഴയ ബിയര്‍ പുതിയ കുപ്പിയില്‍; പുതുമ വന്നപ്പോള്‍ പൊക്കിളില്‍ ആഴ്ത്തിയത്
qw_er_ty

സജീവ് കടവനാട് said...

കവിത നന്നായി.

ഇത് ആധുനിക കവിതയല്ല വെറും പഴഞ്ചന്‍... :(

പരേതന്‍ said...

ഹി ഹി ഹി വായിച്ചു കേട്ടോ.. എനിക്ക് വയ്യ