മൂടി തള്ളിത്തുറന്ന്
നുരഞ്ഞുപതഞ്ഞൊഴുകുന്ന ബിയര്‍
എന്നാണോ സ്‌ഖലനത്തിന്റെ
തിരശീലാരൂപകമാകുന്നത്
അന്നു മുതല്‍ക്കേ ഞാന്‍
രതിയെ വെറുക്കുകയാണ്.
അകത്ത്,
അടച്ചിട്ട വാതില്‍പ്പാളികള്‍ക്കപ്പുറത്ത്
ഉടല്‍ വ്യായാമങ്ങളുടെ ഊഷ്മളതയില്‍
നിശ്വാസങ്ങള്‍ പോലും വിയര്‍പ്പ് മുറ്റുമ്പോള്‍
പുറത്ത്,
ആളൊഴിഞ്ഞ ലോഡ്‌ജ് വരാന്തയുടെ
അരണ്ട വെളിച്ചത്തില്‍
ശീതീകരിക്കപ്പെട്ട ഒരു കുപ്പി ബിയര്‍
വാക്കുറപ്പിക്കപ്പെട്ട വേഴ്ചാസമയം
അളക്കുന്നൊരു ജലഘടികാരമാണ്.
അതിന്റെ സ്‌ഫടിക വിയര്‍പ്പാകട്ടെ
മണമേതുമില്ലാത്ത
വെറും ജലകണികകളാണ്.
കാശുവീതിക്കുമ്പോള്‍
അനുപാതം തെറ്റുന്നതോടെ
കച്ചവടക്കെറുവ് മൂര്‍ച്ഛിക്കുമ്പോഴും
“വിയര്‍പ്പിന്റെ വിലയാണ്”
എന്നു പറഞ്ഞാണ് അവള്‍
വലിയ പങ്ക് കൈപറ്റുന്നത്.
തോറ്റു കൊടുക്കാന്‍
ഞാനും തയ്യാറല്ല.
അതുകൊണ്ടാണല്ലോ
കാലിയായ, പാതി തകര്‍ന്ന
ബിയര്‍ കുപ്പിക്കകത്ത്
അവളുടെ ചുഴിയുള്ള പൊക്കിള്‍
ഏകകേന്ദ്ര അന്തര്‍വൃത്തമാകുന്നത്.
വിയര്‍പ്പാണത്രെ
അവിടെ കിടന്ന് വിയര്‍ക്കട്ടെ
ശവം!
( ഇനി ഞാനായിട്ട് കവിത എഴുതിയില്ലെന്ന് വേണ്ടാ. എന്നെ അങ്ങ് വിമര്‍ശിച്ച് മരി.)
Showing posts with label വല്ലതും താ. Show all posts
Showing posts with label വല്ലതും താ. Show all posts
Friday, May 16, 2008
Subscribe to:
Posts (Atom)
